കുമ്മനം സച്ചിനെപ്പോലെയാണെങ്കില്‍ ജനം ഹര്‍ഭജനാകുമെന്ന് എന്‍.എസ് മാധവന്‍

കുമ്മനം സച്ചിനെപ്പോലെയാണെങ്കില്‍ ജനം ഹര്‍ഭജനാകുമെന്ന് എന്‍.എസ് മാധവന്‍

N.-S.-Madhavan_0-e1453267940609-299x299കോഴിക്കോട്: കുമ്മനം രാജശേഖരന്‍ സച്ചിനെപ്പോലെയാണെന്ന തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ശ്രീശാന്തിന്റെ പരാമര്‍ശത്തെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. കുമ്മനം സച്ചിനെപ്പോലെയാണെങ്കില്‍ ജനം ഹര്‍ഭജനാകുമെന്ന് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു. കേരള രാഷ്ട്രീയത്തില്‍ തനിക്ക് ഏറ്റവും സ്‌നേഹമുള്ള നേതാവ് സച്ചിനെപ്പോലെ വിനീതഭാവമുള്ള കുമ്മനം രാജശേഖരനാണെന്ന് കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എന്‍.എസ് മാധവന്‍ രംഗത്തെത്തിയത്. ഐ.പി.എല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ മര്‍ദിച്ച സംഭവത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു എന്‍.എസ് മാധവന്റെ പരാമര്‍ശം. ശ്രീശാന്തിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ശ്രീശാന്തിനെയും കുമ്മനത്തെയും പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.