ഗാന്ധിയനായ പ്രകൃതി സ്‌നേഹി

ഗാന്ധിയനായ പ്രകൃതി സ്‌നേഹി

 

narayanസാമൂഹ്യപ്രവര്‍ത്തന രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴും രാഷ്ട്രീയത്തിനോട് ഈ 66കാരന് എന്നും വിരക്തിയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ അപചയം സംഭവിച്ചിരിക്കുന്ന മേഖല രാഷ്ട്രീയമാണെന്നാണ് ശ്രീമന്‍ നാരായണന്റെ പക്ഷം. ആര്‍ക്കും ഒറ്റയ്ക്ക് ശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ സാധ്യമാവില്ലെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാത്തതെന്നും അദ്ദേഹം വിശദമാക്കുന്നു. പ്രത്യേക രാഷ്ട്രീയ ചായ്‌വുകളൊന്നുമില്ലാത്ത അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലോകത്തിലെ തന്നെ പ്രഗത്ഭനായ രാഷ്ട്രീയനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ‘തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടി വിജയിച്ച ശേഷം സ്വന്തം അമ്മയെ കാണാനാണ് മോദി ആദ്യം ഓടിയെത്തിയത്. വിജയങ്ങളില്‍ മാതാവിനെ നമസ്‌കരിക്കുമ്പോളാണ് ഒരു വ്യക്തി തികച്ചും പൂര്‍ണനാവുന്നത്. അത് ആര്‍ഷഭാരത സംസ്‌കാരമാണ്. മോദിക്ക് ആ തിരിച്ചറിവുണ്ട്. അദ്ദേഹം ഭാരതത്തിലെ എല്ലാ ജനങ്ങളെയും യാതൊരു വേര്‍തിരിവുമില്ലാതെ ഒന്നിച്ച് ആലിംഗനം ചെയ്യുന്നു. പക്ഷേ, എല്ലാവരും അദ്ദേഹത്തെ കൂട്ടമായി ആക്രമിക്കുകയാണ്. മോദിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളെല്ലാം കാലാകാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് എന്ന വസ്തുത നാം തിരിച്ചറിയേണ്ടിയിരിക്കുന്നു’ മികച്ച ഒരു രാഷ്ട്രീയ നിരീക്ഷകനെപ്പോലെ അദ്ദേഹം വാചാലനായി.
അമ്മയാണ് തന്റെ വിജയങ്ങള്‍ക്കെല്ലാം പ്രചോദനമെന്ന് നിറകണ്ണുകളോടെ പറയുമ്പോള്‍ ശ്രീമന്‍ നാരായണനു മുന്നില്‍ ഓര്‍മ്മകളുടെ അലകടല്‍ ആര്‍ത്തിരമ്പി. തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ വളര്‍ന്നുവന്ന ബാല്യവും കവിതകള്‍ എഴുതിത്തുടങ്ങിയ കൗമാരവും യൗവ്വനത്തിന്റെ ആരംഭത്തില്‍ തന്റെ ഇരുപതാം വയസ്സില്‍ പൂവണിഞ്ഞ വിപ്ലവ പ്രണയവുമെല്ലാം ആ കണ്ണുകളില്‍ തെളിഞ്ഞുവന്നു. അമ്മയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ് വിവാഹിതനായപ്പോള്‍ കൈവെടിഞ്ഞ കവിതകള്‍ പ്രിയതമയുടെ മരണത്തിനുശേഷം വീണ്ടും പൊടിതട്ടിയെടുത്തതും മക്കള്‍ക്കുവേണ്ടി മാത്രമായി ജീവിതം മാറ്റിവെച്ചതുമെല്ലാം ഒരു ചെറുകഥ പോലെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. 20 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഭാര്യ ലീലാദേവി ഇദ്ദേഹത്തെ വിട്ടുപിരിഞ്ഞത്. ലീന, ധന്യ, പുണ്യ എന്നീ മൂന്ന് പെണ്‍മക്കളും വിവാഹിതരാണ
കുട്ടികളുടെ ഗുരുദേവന്‍ എന്ന കൃതിക്ക് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്‌കാരം നേടിയ ശ്രീമന്‍ നാരായണനെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍ നിരവധിയാണ്. നൂറ്റിഅമ്പതോളം സിഡികള്‍ക്കായി ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന് ഗാനരചനയ്ക്ക് സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മീഡിയ ആന്റ് ആര്‍ട്‌സ് അവാര്‍ഡും ടെലിക്രിട്ടിക് അവാര്‍ഡും ഭാരതീയ പത്രിക സാഹിത്യ പുരസ്‌കാരവും വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ഗുരുദേവന്‍, എന്റ പുഴ, മഹാഗുരു, ദക്ഷിണായനം, സുദര്‍ശനം, ഉണ്ണികളുടെ അമ്മ, കാക്കപ്പൂവേ നീയും വേണം, മൈ റിവര്‍ (എന്റ പുഴയുടെ ഇംഗ്ലീഷ് പരിഭാഷ), സതേണ്‍ ജേണി എന്നിവയാണ് ശ്രീമന്‍ നാരായണന്റെ കൃതികള്‍.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.