ഭൂരഹിതരെയും ആദിവാസികളെയും യു.ഡി.എഫ് സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: കേരളത്തിലെ ഭൂരഹിതരെയും ആദിവാസികളെയും യു.ഡി.എഫ് സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്തെ പട്ടിണിയും ദാരിദ്ര്യവും മറച്ചുവെയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
കേരളത്തിന്റെ സ്ഥിതി വളരെ ദയനീയമാണെന്നും പേരാവൂരില്‍ കുട്ടികള്‍ക്ക് മാലിന്യം കഴിക്കേണ്ടി വന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ എല്ലാം സുഭിക്ഷവും സമൃദ്ധവുമാണ് എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും കുമ്മനം ചോദിച്ചു.
പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്സനത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ സൊമാലിയ പോലുള്ള പ്രദേശമുണ്ടെന്നു പറയുന്നത് പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടാണെന്നും ഈ പ്രസ്താവന പിന്‍വലിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
Photo Courtesy : Google/ Images may be subjected to copyright