നരേന്ദ്ര മോദി കേരള ജനതയെ അപമാനിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി

നരേന്ദ്ര മോദി കേരള ജനതയെ അപമാനിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി

oommenകൊച്ചി: ‘സോമാലിയ’ പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള ജനതയെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരാമര്‍ശം പിന്‍വലിക്കാന്‍ അവസരം ഉണ്ടായിട്ടും പ്രധാനമന്ത്രി മൗനം പാലിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ ലക്ഷ്യത്തോടെ തെറ്റായ ആരോപണം ഉന്നയിച്ച പ്രധാനമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സൊമാലിയയോട് ഉപമിക്കുമ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം പ്രധാനമന്ത്രി പദവി വഹിക്കുന്ന അദ്ദേഹം ഓര്‍ക്കണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഇത്തരം ഒരു ആരോപണം പ്രധാനമന്ത്രി ഉന്നയിക്കുമ്പോള്‍ വ്യക്തമായ റിപ്പോര്‍ട്ട് വേണമെന്നും മാനവ വികസന സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം സൊമാലിയയെ പോലെയാണെന്നും കുട്ടികള്‍ വിശപ്പടക്കാനായി മാലിന്യം വരെ കഴിക്കേണ്ട അവസ്ഥയിലുമാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. #pomonemodi എന്ന ഹാഷ്ടാഗിലൂടെയുള്ള മലയാളികളുടെ പ്രതികരണം ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.