മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: മുകേഷ്

മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: മുകേഷ്

mukeshകൊല്ലം: മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് നടനും കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ മുകേഷ്. പത്തനാപുരത്ത് പോയത് മോഹന്‍ലാലിന്റെ അവകാശമാണെന്നും തിരക്ക് മൂലമാണ് കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താതിരുന്നതെന്നും മുകേഷ് പറഞ്ഞു. വിഷയത്തില്‍ ജഗദീഷിന് പരിഭവം പറയാമെന്നല്ലാതെ പോകണ്ട എന്ന് പറയാനാവില്ലെന്നും സലിംകുമാര്‍ കോണ്‍ഗ്രസ്സുകാരനാണെന്നും പ്രതികരണത്തില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുകേഷ് വ്യക്തമാക്കി. അതേസമയം മോഹന്‍ലാല്‍ ഗണേഷിനുവേണ്ടി പ്രചരണം നടത്തിയതില്‍ വിഷമമുണ്ടെന്ന് ജഗദീഷ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം വരെ തനിക്ക് വ്യക്തിപരമായി ആശംസയര്‍പ്പിച്ചയാളാണ് മോഹന്‍ലാലെന്നും ഒരു രാത്രി കൊണ്ടാണ് ഗണേഷ്‌കുമാറിനൊപ്പം പ്രചരണവേദിയിലെത്താന്‍ ലാല്‍ തീരുമാനമെടുത്തതെന്നും ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണമെന്നും ജഗദീഷ് പറഞ്ഞു. ഗണേഷ്‌കുമാറിനുവേണ്ടി മോഹന്‍ലാല്‍ പ്രചാരണം നടത്തിയതില്‍ പ്രതിഷേധിച്ച് നടന്‍ സലിംകുമാര്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ചിരുന്നു.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.