സൊമാലിയ പരാമര്‍ശം മലയാളികള്‍ക്ക് അപമാനമാണെന്ന് ഉമ്മന്‍ ചാണ്ടി

സൊമാലിയ പരാമര്‍ശം മലയാളികള്‍ക്ക് അപമാനമാണെന്ന് ഉമ്മന്‍ ചാണ്ടി

oommenകോട്ടയം: പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശം മലയാളികള്‍ക്ക് അപമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ പ്രസ്താവനയ്ക്ക് ജനം മറുപടി നല്‍കുമെന്നും കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ വര്‍ഗീയ ചിന്തകളുമായി കേരളത്തിന്റെ മനസ്സ് യോജിക്കില്ലെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഇത്തവണയും ഭരണം തുടരാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എതിരാളികളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് വന്‍ വിജയത്തിലേക്കാണ് യു.ഡി.എഫ് മുന്നേറുന്നതെന്നും തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.