ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണ് കോണ്‍ഗ്രസ്: വി.എസ് അച്യുതാനന്ദന്‍

ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണ് കോണ്‍ഗ്രസ്: വി.എസ് അച്യുതാനന്ദന്‍

achuthanandan-mainതിരുവനന്തപുരം: കോണ്‍ഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ബി.ജെ.പി എന്ന ബാധയെ കേരളത്തില്‍ കുടിയിരുത്താന്‍ ശ്രമിച്ച ദുര്‍മന്ത്രവാദിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.ക്ക് വിടുപണി ചെയ്യുന്ന കോണ്‍ഗ്രസ്‌കാരനാണ് ഉമ്മന്‍ ചാണ്ടി. വാളെടുത്ത് വെളിച്ചപ്പാടിനെപ്പോലെ ബി.ജെ.പിക്കെതിരെ പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ വേലത്തരങ്ങള്‍ കണ്ട് ജനങ്ങള്‍ ചിരിക്കുകയാണെന്നും വര്‍ഗീയ വിഷം ചീറ്റുന്ന ബി.ജെ.പിക്ക് കുട പിടിക്കുന്ന കോണ്‍ഗ്രസ് സ്വയം ചീഞ്ഞ് ബി.ജെ.പിക്ക് വളമാവുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.

ഇന്ത്യന്‍ സംസ്ഥാനങ്ങലിലെ പല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടുണ്ടെന്നും ഇവരെയെല്ലാം കവച്ചുവെയ്ക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡെന്നും വി.എസ് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വി.എസിന്റെ പ്രതികരണം.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.