ലക്ഷദ്വീപ്: പവിഴപ്പുറ്റുകളുടെ നിധികുംഭം

ലക്ഷദ്വീപ്: പവിഴപ്പുറ്റുകളുടെ നിധികുംഭം

 

lakshadweep-Islandപ്രകൃതി എപ്പോഴും അതിന്റെ ഏറ്റവും അമൂല്യമായ നിധികള്‍ ലോകത്തില്‍ നിന്നും ഒളിപ്പിച്ചുവെക്കുമെന്ന് പറയാറുണ്ട്. ഭൂമിയിലെ ഏറ്റവും സുന്ദരമായ പ്രദേശങ്ങള്‍ ഒന്നുകില്‍ വന്യമായ പ്രകൃതിയിലോ അതല്ലെങ്കില്‍ കടലിനടയിലോ ആകുന്നത് ഇതിനാലാകാം. ഇന്ത്യയിലെ പവിഴപ്പുറ്റുകളുടെ ദ്വീപസമൂഹമായ ലക്ഷദ്വീപും ഇതില്‍ നിന്നും വ്യത്യസ്തമല്ല. മാലിദ്വീപിനേയും ബോറ ബോറ ദ്വീപിനെയും പോലെ പ്രകൃതിദത്തമായ നീലക്കായലുകളും തൂവെള്ള ബീച്ചുകളുമായി ലക്ഷദ്വീപ് ടൂറിസ്റ്റുകളെ മാടിവിളിക്കുന്നു. ലോകമെമ്പാടുമുള്ള ഡൈവര്‍മാരെയും യാത്രികരെയും ഈ ദ്വീപസമൂഹത്തിലെ തെളിഞ്ഞ നീലജലാശയവും കടല്‍ത്തീരങ്ങളിലുള്ള പവിഴപ്പുറ്റുകളുടെ സമൃദ്ധിയും സന്തുഷ്ടരാക്കുന്നു. മലിനമാകാത്ത ജീവവായു ശ്വസിക്കാനും കലര്‍പ്പില്ലാത്ത നീല ആകാശം കാണാനും ലക്ഷദ്വീപിലേക്ക് വരാം. അന്തരീക്ഷ മലിനീകരണത്തിന്റെ ഇക്കാലത്ത്, ശുദ്ധപ്രകൃതിയുടെ മടിത്തട്ടില്‍ ഒരല്‍പം ഇരിക്കാന്‍ ഇന്ന് എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ ടൂറിസ്റ്റുകള്‍ തയ്യാറാണ്. ഇന്ത്യയിലെ പലരും ഈ ശുദ്ധത തേടി ബോറ ബോറ ദ്വീപിലേക്കും മാലിദ്വീപിലേക്കും പോകുന്നു. എന്നാല്‍ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ ഈ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് നമുക്ക് ലക്ഷദ്വീപുണ്ട്. ദൈവത്തിന്റെ സൃഷ്ടിയായ പ്രകൃതിദത്ത ചെടികളും പൂക്കളും യാത്രികരെ വശീകരിക്കുന്ന ഇവിടുത്തെ സൗന്ദര്യകേദാരമാണ്.

കേരളത്തിന്റെ തീരത്ത് നിന്നും 400 കിലോമീറ്റര്‍ അകലെയാണ് ലക്ഷദ്വീപ് സ്ഥിതിചെയ്യുന്നത്. അറബിക്കടലിലെ പച്ചമരതകക്കല്ലുപോലെയാണ് ഈ ദ്വീപസമൂഹം. 32 ദ്വീപുകളുടെ കൂട്ടായ്മയാണെങ്കിലും 10 ദ്വീപകളില്‍ മാത്രമേ മനുഷ്യസാന്നിധ്യമുള്ളൂ. ആന്ത്രോത്ത്, മിനിക്കോയ്, കവരത്തി, അമിനി, അഗത്തി, കാല്‍പെനി, കാഡ്മാട്ട്, കില്‍താന്‍, ചെത്‌ലാത്, ബിട്ര എന്നിവയാണ് മനുഷ്യവാസമുള്ള ദ്വീപുകള്‍. വെന്‍ഗില്‍, ചെറിയം, കൊടിത്തല, ത്‌ലാക്കം, പിട്ടി, ബംഗാറാം, തിന്നകര, പറളി, കല്‍പിട്ടി, സുഹാലി എന്നിങ്ങനെപ്പോകുന്നു മനുഷ്യവാസമില്ലാത്ത ദ്വീപുകളുടെ പേരുകള്‍. ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ പിട്ടി എന്നത് ഒരു പക്ഷിസങ്കേതമാണ്. ബംഗാറമാകട്ടെ, തനതായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.

ജിയോളജിസ്റ്റുകള്‍ നിരീക്ഷിച്ചതുപോലെ, ലക്ഷദ്വീപ് രൂപപ്പെടുന്നത് അറബിക്കടലിലെ മുങ്ങിപ്പോയ പര്‍വ്വതങ്ങളുടെ അരികുഭാഗങ്ങള്‍ ചേര്‍ന്നാണ്. പവിഴപ്പുറ്റുകള്‍ ചേര്‍ന്നാണ് ഓരോ ദ്വീപുകളും ഉണ്ടായിരിക്കുന്നത്. പവിഴപ്പുറ്റുകള്‍ കടല്‍നിരപ്പില്‍ നിന്നും മുകളിലേക്ക് വളരുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട് അഴുകാന്‍ തുടങ്ങും. വര്‍ഷങ്ങളായി ഇങ്ങിനെ അഴുകാന്‍ തുടങ്ങിയ പവിഴപ്പുറ്റുകള്‍ അടിഞ്ഞുകൂടിയാണ് ഈ ദ്വീപുകള്‍ ഉണ്ടായതത്രെ.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.