ഉന്നക്കായ്
ചേരുവകള്
നേന്ത്രപ്പഴം : 3 (തൊലിയോട് കൂടിയത്)
പഞ്ചസാര : 1 കപ്പ്
തേങ്ങ : അര മുറി
ഏലക്കായ : 4 (പൊടിച്ചത്)
നെയ്യ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം ആവിയില് പുഴുങ്ങി തൊലി കളഞ്ഞ് നടുവിലുള്ള കറുത്ത ഭാഗം നീക്കം ചെയ്ത് നന്നായി ഇളക്കി ഉടയ്ക്കുക. ചൂടായ പാനില് നെയ്യൊഴിച്ച് തേങ്ങയും പഞ്ചസാരയും ചേര്ത്തിളക്കുക. വാങ്ങി വച്ച ശേഷം ഏലയ്ക്കാപ്പൊടി ചേര്ക്കാം. ഉടച്ച ഏത്തയ്ക്ക ചെറിയ ബൗളുകളാക്കി കൈയില് വച്ച് ചെറുതായി പരത്തുക. അതിലേക്ക് തേങ്ങയുടെ മിശ്രിതം വച്ച് ഓവല് ഷെയ്പ്പിലാക്കുക. ചൂടായ പാനിലേക്ക് നെയ്യാഴിച്ച് ഉന്നയ്ക്കയിട്ട്് ബ്രൗണ് നിറമാകുമ്പോള് വറുത്തു കോരാം.
Photo Courtesy : Google/ Images may be subjected to copyright

