സി.പി.എമ്മിന്റെ ഫ്ളക്‌സിനു നേരെ നീളാന്‍ ശക്തിയുള്ള കൈകള്‍ ഇവിടെയില്ല: പിണറായി വിജയന്‍

സി.പി.എമ്മിന്റെ ഫ്ളക്‌സിനു നേരെ നീളാന്‍ ശക്തിയുള്ള കൈകള്‍ ഇവിടെയില്ല: പിണറായി വിജയന്‍

Pinarayi_Vijayan_(1)_2കണ്ണൂര്‍: ധര്‍മ്മടത്ത് സി.പി.എമ്മിന്റെ ഫ്ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അവര്‍ നടപ്പാക്കുകയാണെന്നും പിണറായി പറഞ്ഞു.
ഫ്ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതു കൊണ്ടൊന്നും ഇടതുമുന്നണിയുടെ മുന്നേറ്റം തടയാനാവില്ല. സി.പി.എമ്മിന്റെ പ്രചാരണ ബോര്‍ഡിനു നേരെ നീളാന്‍ ശക്തിയുള്ള കൈകളൊന്നും ഇവിടെയില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മോദി-അമിത് ഷാ കൂട്ടുകെട്ട് കേരളത്തിലും ഇടപെടുന്നു എന്നതിന് തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ സംരക്ഷണത്തിലുള്ള ചില ക്രിമിനല്‍ സംഘം ബോര്‍ഡുകള്‍ നശിപ്പിച്ചെന്നും നശിപ്പിക്കപ്പെട്ട ഫ്ളക്‌സ് ബോര്‍ഡുകള്‍ ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടത്ത് പിണറായി വിജയന്റെ വീടിനു സമീപത്തു വച്ചിരുന്ന ഫ്‌ളക്‌സുകളാണ് ഏഴോളം പേര്‍ അടങ്ങുന്ന അജ്ഞാതസംഘം തീയിട്ടു നശിപ്പിച്ചത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.