ബംഗാളില്‍ എഴുന്നേറ്റു നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ചവരാണ് സി.പി.എം: ഉമ്മന്‍ ചാണ്ടി

ബംഗാളില്‍ എഴുന്നേറ്റു നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ചവരാണ് സി.പി.എം: ഉമ്മന്‍ ചാണ്ടി

oommenആലപ്പുഴ: ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ മാനസികാവസ്ഥയിലാണ് സി.പി.എം യു.ഡി.എഫിനെതിരെ ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബംഗാളില്‍ എഴുന്നേറ്റു നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ചവരാണ് ഇടതുപക്ഷം എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സി.പി.എം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്ഥിതിയാണെന്നും സംസ്ഥാനത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നും ഇതില്‍ വിറളി പൂണ്ടാണ് സി.പി.എം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ബി.ജെ.പിയുമായി ഉണ്ടാക്കിയ രഹസ്യനീക്കത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.