മെസി പതറി; ചിലി കോപ അമേരിക്ക ജേതാക്കള്‍
ന്യൂജേഴ്സി: അര്‍ജന്റീനയെ തകര്‍ത്ത് ചിലി കോപ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ കിരീടം ചൂടി. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ (4-2) നേടിയാണ് ചിലി വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധിക സമയത്തും ഇരുടീമുകളും ഗോളുകള്‍ നേടാതായതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ മെസിയും ബഗ്ലിയും പെനാല്‍റ്റി കിക്ക് പാഴാക്കിയതോടെ ചിലി വിജയം ഉറപ്പിച്ചു. ചിലിക്ക് വേണ്ടി നികോളാസ് കാസ്റ്റിലോ, ചാള്‍സ് അരാന്‍ഗ്യുസ്, ജീന്‍ ബിയാസോര്‍, ഫ്രാന്‍സിസ്കോ സില്‍വ എന്നിവരാണ് ഗോളുകള്‍ നേടിയത്. ജാവിയര്‍, അഗ്യൂറോ എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍വല ചലിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലിലും അര്‍ജന്റീന ചിലിയോട് അടിയറവ് പറഞ്ഞിരുന്നു.
Photo Courtesy : Google/ Images may be subjected to copyright