കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യണമെന്ന് പിണറായി വിജയന്‍

കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യണമെന്ന് പിണറായി വിജയന്‍

pinarayi-vijayan-photo-12തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈക്കൂലിക്കാരെ ആദ്യം ഉപദേശിക്കണമെന്നും ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൈമടക്ക് നല്‍കിയാല്‍ മാത്രം നടപടി എന്ന രീതിയില്‍ മാറ്റം വരണമെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ അഴിമതിമുക്തവും കാര്യക്ഷമവുമാക്കാന്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്‍.ജി.ഒ യൂണിയന്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.