ലയണല്‍ മെസി വിരമിച്ചു
ന്യൂജഴ്സി: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. കോപ്പ അമേരിക്ക തോല്‍വിക്ക് പിന്നാലെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് മെസിയുടെ പ്രഖ്യാപനം. നാല് ഫൈനലുകളില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ മെസി വ്യക്തമാക്കി. കോപ്പ ഫൈനലില്‍ മെസി പെനാല്‍റ്റി കിക്ക് പാഴാക്കിയത് തോല്‍വിക്ക് കാരണമായിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ചിലി അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.ക്ലബ്ബ് ഫുട്ബോളിലെ തിളങ്ങുന്ന താരമായ മെസി അര്‍ജന്റീനയുടെ ജേഴ്സിയില്‍ പലപ്പോഴും പരാജയമായിരുന്നു. ലോക ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര് പുരസ്കാരം അഞ്ചുവട്ടമാണ് മെസി സ്വന്തമാക്കിയത്.
Photo Courtesy : Google/ Images may be subjected to copyright