സ്മാര്‍ട്ട് സിറ്റി പദ്ധതി 2021ല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് പിണറായി വിജയന്‍

സ്മാര്‍ട്ട് സിറ്റി പദ്ധതി 2021ല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് പിണറായി വിജയന്‍

pinarayiതിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി 2021ല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് ആറിനു സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുള്ള കമ്പനികളുടെ പ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ തന്നെ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐടി ഉപയോഗങ്ങള്‍ക്ക് അനുവദിച്ച സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തിയാല്‍ നടപടി എടുക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.