മുഖം മിനുക്കി റെനോള്‍ട് ഡസ്റ്റര്‍ എഎംടി

മുഖം മിനുക്കി റെനോള്‍ട് ഡസ്റ്റര്‍ എഎംടി

1457946433_renault-duster-faceliftഎങ്ങനെയാണ് ഒരു ഉല്‍പന്നംകൊണ്ട് ഒരു കമ്പനിയുടെ തന്നെ ഭാഗധേയം മാറ്റിമറിക്കാമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് റെനോള്‍ട് ഡസ്റ്റര്‍. ഇന്ത്യക്കാര്‍ക്ക് അവര്‍ ആഗ്രഹിച്ച എസ്‌യുവി നല്‍കിയ റെനോള്‍ട് ഇന്ത്യയെപ്പറ്റിയല്ല പറയുന്നത്. ഞാന്‍ സൂചിപ്പിച്ചത് റെനോള്‍ടിന്റെ റൊമാനിയയിലെ അനുബന്ധ കമ്പനിയായ ഡേഷയെക്കുറിച്ചാണ്. ഡേഷയാണ് വിലകുറഞ്ഞ, തൊഴിലാളികള്‍ക്കുള്ള എസ്‌യുവി എന്ന സങ്കല്‍പം ആദ്യമായി കൊണ്ടുവന്നത്. അത് യൂറോപ്പിലെ മനസ്സുകളെ കീഴടക്കുകയും ചെയ്തു. ഹോണ്ട സിആര്‍വി, നിസ്സാന്‍ എക്‌സ് ട്രെയ്ല്‍ എന്നീ വില കൂടിയ എസ്‌യുവികളേക്കാള്‍ മികച്ചതാണ് ഡേഷ ഡസ്റ്ററെന്ന് പൊതുജനം മനസ്സിലാക്കി. അന്ന് താരതമ്യേന അറിയപ്പെടാത്ത ബ്രാന്‍ഡ് ആയിരുന്നിട്ടു കൂടി ഡേഷയുടെ ഡസ്റ്റര്‍ യൂറോപ്പില്‍ വേരുറപ്പിച്ചു. ലളിതമായ, ഈടുനില്‍ക്കുന്ന, മര്യാദവിലയുള്ള ഈ കാറിനെ സാധാരണക്കാരാണ് കൂടുതല്‍ സ്‌നേഹിച്ചത്.
ഡസ്റ്റര്‍ എന്ന കാര്‍ സൗന്ദര്യമത്സരത്തിന് കൊണ്ടുപോകുന്ന കാര്‍ അല്ലെങ്കിലും തീര്‍ച്ചയായും ഒരു എസ്‌യുവിയ്ക്ക് വേണ്ട ആകാരവടിവും ഭംഗിയും ഈ കാറിനുണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ റോഡുകളില്‍ ചിരപരിചിതനാണ് ഈ ഡസ്റ്റര്‍.എങ്കിലും ഇന്ത്യയിലെ ഡിസൈന്‍ വിഭാഗം പഴയ ഡസ്റ്ററിനെ ഒന്നുകൂടി മിനുക്കിയെടുത്ത് വീണ്ടും പുറത്തിറക്കുകയാണ്. പഴയ ഡസ്റ്ററിന്റെ മുഖം അത്ര പ്രസന്നമായിരുന്നില്ല, അവിടെയാണ് പുതിയ ഡിസൈന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്.
പുതിയ കരുത്തുറ്റ ഗ്രില്ലും ഹെഡ്‌ലാമ്പുകളും കാറിനെ ചെറുപ്പമാക്കുന്നു. ഷീറ്റ് മെറ്റലുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല എന്നതാണ് ഈ മാറ്റത്തിന്റെ സൗന്ദര്യം. മാറ്റങ്ങള്‍ തീരെ കുറവാണ്. പിന്നിലെ ഒരേയൊരു മാറ്റമെന്തെന്നാല്‍ പുതിയ ടെയ്ല്‍ ലാമ്പുകളും രൂപമാറ്റം വരുത്തിയ ബമ്പറുകളുമാണ്. ഈ ബമ്പറുകളില്‍ കോണ്‍ട്രാസ്റ്റ് സില്‍വര്‍ കളറില്‍ സ്‌കിഡ് പ്ലേറ്റുകളുമുണ്ടെന്നതാണ് പുതുമ. പുതിയ കണ്ണാടികള്‍, പുതിയ റൂഫ് റെയില്‍ എന്നതും പ്രത്യേകതകളാണ്. പുതുതായി ബ്രൗണ്‍ നിറം ഉപയോഗിച്ചതൊഴിച്ചാല്‍ ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ഗ്ലവ് ബോക്‌സിടുത്ത് ഡസ്റ്റര്‍ ബ്രാന്റ് നെയിം പിടിപ്പിച്ചിട്ടുണ്ട്. സെന്റര്‍ കണ്‍സോള്‍ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കാറിനകത്തെ താപനില നിയന്ത്രിക്കാന്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം ഡസ്റ്ററില്‍ ആദ്യമായി ഉപയോഗിക്കുകയാണ്. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഡീസലിനും പെട്രോളിനും ഒന്നുതന്നെയാണ്. ചെലവ് കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളും ക്യാബിനില്‍ ഉപയോഗിക്കുന്നുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.