വി. ശശി ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി സി.പി.ഐ എം.എല്‍.എ വി. ശശി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന്റെ ഐ. സി. ബാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ഡെപ്യൂട്ടി സ്പീക്കറായത്. വി.ശശിക്ക് 90 വോട്ടും ഐ. സി. ബാലകൃഷ്ണന് 45 വോട്ടുമാണ് ലഭിച്ചത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുവേണ്ടി വോട്ടു രേഖപ്പെടുത്തിയ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ ഇത്തവണ വോട്ട് ചെയ്യാന്‍ എത്തിയില്ല. ചിറയിന്‍കീഴ് എം.എല്‍.എയാണ് വി. ശശി.
Photo courtesy : Google /images may be subject to copyright