മട്ടണ്‍ വിന്താലു
ആവശ്യമുള്ള സാധനങ്ങള്‍
1 മട്ടണ്‍ അരക്കിലോ (ചെറിയ കഷണങ്ങളാക്കിയത്)
2 വറ്റല്‍മുളക് അര കപ്പ്
3 ഇഞ്ചി ഒരു കഷണം
4 വെളുത്തുള്ളി പത്തെണ്ണം
5 ജീരകം ഒരു ടീസ്പൂണ്‍
6 കുരുമുളക് രണ്ട് ടേബിള്‍ സ്പൂണ്‍
7 വാളന്‍പുളി ഒരു ചെറുനാരങ്ങാവലിപ്പം
8 ഏലയ്ക്ക എട്ടെണ്ണം
9 ഗ്രാമ്പു ആറെണ്ണം
10കറുവാപ്പട്ട ഒരു കഷണം
11 മല്ലി ഒരു ടേബിള്‍ സ്പൂണ്‍
12 മഞ്ഞള്‍ ഒരു ചെറിയ കഷണം
(3 മുതല്‍ 12 വരെയുള്ളത് അല്‍പ്പം വെള്ളംചേര്‍ത്ത് ഒരുമിച്ച് അരയ്ക്കുക )
13 ഉപ്പ് പാകത്തിന്
14 വിനാഗിരി ആവശ്യത്തിന്
15 പഞ്ചസാര മൂന്ന് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണയൊഴിച്ച് വറ്റല്‍മുളക് മൂപ്പിക്കുക. അരച്ചുവെച്ചത് ഇതിലേക്ക് ചേര്‍ത്ത് വഴറ്റിയ ശേഷം ഇറച്ചി കഷണങ്ങള്‍ ഇട്ട് പാകത്തിന് വെള്ളവും വിനാഗിരിയും ചേര്‍ത്ത് മൂപ്പിക്കുക. വെന്ത് തിളയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വാങ്ങാം.
Photo courtesy : Google /images may be subject to copyright