മുല്ലപ്പൂ പോലുള്ള പല്ലുകള്‍ക്കായി ആയുര്‍വേദം
പല്ലുകളുടെ മഞ്ഞനിറം മൂലം അസ്വസ്ഥരാണോ നിങ്ങള്‍? ഇതാ മഞ്ഞനിറം മാറാന്‍ ചില ആയുര്‍വേദ വിദ്യകള്‍
പല്ലുകളുടെ മഞ്ഞ നിറം മാറാന്‍ ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് പതിവായി പല്ല് തേക്കാം.
ബേക്കിങ് സോഡയില്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് പല്ലില്‍ തേച്ച് കുറച്ചുസമയം കഴിഞ്ഞ് കഴുകിക്കളയാം.
ഉമിക്കരിയോ കരിക്കട്ടയോ ഉപയോഗിച്ച് പല്ല് തേക്കുന്നത് മഞ്ഞ നിറം മാറാന്‍ ഫലപ്രദമാണ്.
ക്യാരറ്റ് ജ്യൂസും ഉപ്പും ഉപയോഗിച്ച് പല്ലുകള്‍ തേക്കുന്നത് ഗുണം ചെയ്യും.
മല്ലിയില ചവയ്ക്കുന്നത് പല്ലുകളിലെ മഞ്ഞനിറം അകറ്റുകയും വായ്ക്കുള്ളിലെ കീടാണുക്കളെ കൊന്നൊടുക്കുകയും ചെയ്യുന്നു.
മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും ഉപ്പും യോജിപ്പിച്ച് പല്ല് തേക്കുന്നത് തൂവെള്ള നിറം നല്‍കും.
കറുവ ഇലയുടെ പൊടി പാല് ഉപയോഗിച്ച് പേസ്റ്റാക്കി പല്ല് തേക്കുന്നത് മഞ്ഞനിറം അകറ്റും.
ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് പല്ല് തേക്കുന്നത് കറകള്‍ അകറ്റി പല്ലുകള്‍ സുന്ദരമാക്കും.
എന്നും രാവിലെ വെളിച്ചെണ്ണ പല്ലില്‍ തേക്കുന്നത് പല്ല് വെളുക്കാന്‍ ഉപകരിക്കും.
ആര്യവേപ്പിന്റെ ഇല 15 മിനിറ്റ് നേരത്തോളം ചവയ്ക്കുന്നത് പല്ലുകളുടെ വെണ്മ കൂട്ടും.
Photo courtesy : Google /images may be subject to copyright