കരുത്തനല്ല, വെറും സാധു: പിണറായി വിജയന്‍

കരുത്തനല്ല, വെറും സാധു: പിണറായി വിജയന്‍

pinarayi-vijayan-photo-12തിരുവനന്തപുരം: താന്‍ കരുത്തനല്ല സാധുവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ കരുത്തനാണെന്നു പറഞ്ഞാല്‍ അതില്‍ വീണുപോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പിണറായി വിജയന്‍ നിയമസഭയില്‍ പെരുമാറുന്നതെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കുമെന്നും മദ്യനിരോധനത്തോട് യോജിക്കുന്നില്ലെന്നും പിണറായി വ്യക്തമാക്കി.മുല്ലപ്പെരിയാറില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.