ഉന്നക്കായ
ആവശ്യമുള്ള സാധനങ്ങള്‍
അധികം പഴുക്കാത്ത നേന്ത്രപ്പഴം രണ്ടരക്കിലോ
മുട്ട നാലെണ്ണം
പഞ്ചസാര മൂന്ന് ടേബിള്‍ സ്പൂണ്‍
നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക മൂന്നെണ്ണം
അണ്ടിപ്പരിപ്പ് വറുത്തത് പത്തെണ്ണം
എണ്ണ വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം ആവിയില്‍ പുഴുങ്ങിയ ശേഷം ഉടച്ചെടുക്കുക. പാനില്‍ നെയ്യൊഴിച്ച് മുട്ടയും പഞ്ചസാരയും കലക്കിയതിട്ട് ചിക്കിയെടുക്കുക. ഇതിലേക്ക് ഏലയ്ക്കയും കശുവണ്ടിയും ചേര്‍ത്തിളക്കുക. പഴം കൈവെള്ളയില്‍ പരത്തി അതില്‍ മുട്ടക്കൂട്ട് പൊതിഞ്ഞ് ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ വറുത്തുകോരാം.
Photo courtesy : Google /images may be subject to copyright