മുടിയഴകിന് ആയുര്‍വ്വേദം

മുടിയഴകിന് ആയുര്‍വ്വേദം

election‘എത്ര സുന്ദരമായ മുടിയായിരുന്നു… ഇപ്പോള്‍ മുടിയാകെ കൊഴിഞ്ഞ് വരണ്ട് പോയിരിക്കുന്നു…. താരന്റെ ശല്ല്യമാണെങ്കില്‍ പറയേണ്ട..’ ! എല്ലാ പെണ്‍കൊടികളുടെയും സ്ഥിരം പരാതിയാണിത്. പലരും തഴച്ചു വളരുന്ന തലമുടി സ്വന്തമാക്കാനായി കെമിക്കല്‍ പരീക്ഷണങ്ങള്‍ ചെയ്ത് മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തുകയാണ്.

നിങ്ങള്‍ക്കും പരസ്യത്തിലെ സുന്ദരിയുടേത് പോലെ ഇടതൂര്‍ന്ന തലമുടി സ്വന്തമാക്കണമെന്നുണ്ടോ? ഇതാ ചില ഒറ്റമൂലികള്‍…

ഉള്ളിയുടെ നീര് തേനുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ തടയും

അഞ്ച് ഇതളുള്ള ചെമ്പരത്തി പൂവ്, തെച്ചിപ്പൂവ്, കൃഷ്ണതുളസി എന്നിവ ചേര്‍ത്ത് തിളപ്പിച്ച് വെളിച്ചെണ്ണയാക്കി ഉപയോഗിക്കുന്നത് മുടി തഴച്ചു വളരാന്‍ സഹായിക്കും

ഒരു പിടി വീതം കുറുന്തോട്ടിയില, കൂവളത്തില, ചെമ്പരത്തിയില ഇവ അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് താരന്‍ അകറ്റി മുടി സുന്ദരമാക്കും

മൈലാഞ്ചി ഇല അരച്ച് വെയിലില്‍ ഉണക്കിയെടുത്ത പൊടി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി ദിവസവും തലയില്‍ തേയ്ക്കുന്നത് കേശസൗന്ദര്യം കൂട്ടും

വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുന്നത് മുടി വളരാന്‍ ഗുണകരമാണ്

ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് അതില്‍ പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം കുളിക്കുക. താരനും മുടികൊഴിച്ചിലും അകലും

ചുവന്നുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് അരിഞ്ഞ് വെളിച്ചെണ്ണ കാച്ചി തേക്കുന്നത് താരന്‍ അകറ്റി മുടി സുന്ദരമാക്കും

തലമുടി സുന്ദരമാക്കാന്‍ ത്രിഫലപ്പൊടി തലയോട്ടിയില്‍ തേച്ചു നന്നായി തടവി 20 മിനിറ്റിനു ശേഷം ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കഴുകിക്കളയാം.

നീല അമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണകാച്ചി തേയ്ക്കുന്നത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തും

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുന്നത് താരന്‍ അകറ്റും

മുടിയുടെ സംരക്ഷണത്തിന് തുളസിയില, ചെമ്പരത്തിപ്പൂവ്, വെറ്റില ഇവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേച്ച് കുളിക്കുന്നത് ഉത്തമമാണ്

മൈലാഞ്ചിയില അരച്ചുണക്കി വെളിച്ചെണ്ണ കാച്ചി തേച്ചാല്‍ അമിതമായ മുടി കൊഴിച്ചില്‍ കുറയും.

മുടി ഇടതൂര്‍ന്ന് വളരാന്‍ കറ്റാര്‍വാഴപ്പോളയുടെ നീര് തലയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കാം
ചെമ്പരത്തിപ്പൂവും കയ്യുണ്ണിനീരും വെളിച്ചെണ്ണയില്‍ കാച്ചി ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ തടയും

ഉലുവ അല്പം വെള്ളം ചേര്‍ത്ത് അരച്ച് തലയില്‍ പുരട്ടി 40 മിനിട്ട് കഴിഞ്ഞു കഴുകുന്നത് മുടിയുടെ സൗന്ദര്യപ്രശ്‌നങ്ങള്‍ പരിഹരിക്കും

കരിംജീരകം പൊടിച്ചെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേച്ച് കുളിക്കുന്നത് മുടി സുന്ദരമാകാന്‍ സഹായിക്കും
ആരും കൊതിക്കുന്ന തലമുടി ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം..

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.