മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല

മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല

rameshതിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ കേരളം പോലൊരു സംസ്ഥാനത്തിനു യോജിച്ചതല്ലെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇരുവിഭാഗത്തിന്റെയും നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. നേരത്തെ, പ്രശ്‌നപരിഹാരത്തിനായി ഇരുവിഭാഗവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് തുടരുകയാണ്.

പോലീസ് കോണ്‍സ്റ്റബിള്‍ വധവുമായി ബന്ധപ്പെട്ട് പ്രതി ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.