ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിക്കുന്നു

ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിക്കുന്നു

iromsharmila-kkn--621x414@LiveMintഇംഫാല്‍: ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കുന്നു. മണിപ്പൂരില്‍ സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരം ഓഗസ്റ്റ് ഒമ്പതിന് അവസാനിപ്പിക്കുമെന്ന് ഇറോം അറിയിച്ചു. 2017ല്‍ നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരോം ശര്‍മ്മിള മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണിപ്പൂരിലെ ജനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായ അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2000 നവംബര്‍ രണ്ടിനാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ഇറോം ശര്‍മ്മിളയെ പല തവണ ആത്മഹത്യാശ്രമത്തിന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജയിലില്‍ വെച്ചും അവര്‍ നിരാഹാരം തുടരുകയായിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.