ലാറ്റ്‌വിയ: പ്രകൃതിസ്‌നേഹികളുടെ പറുദീസ

ലാറ്റ്‌വിയ: പ്രകൃതിസ്‌നേഹികളുടെ പറുദീസ

Latvia-tourismപാടുന്ന രാജ്യം- ഇതാണ് ലാറ്റ്‌വിയയുടെ ജനപ്രിയനാമം. സംസ്‌കാരത്തിനും സംഗീതത്തിനും പ്രകൃതിയ്ക്കും സമാധാനത്തിനും പരിപൂര്‍ണ്ണസ്വാതന്ത്ര്യവും അവസരങ്ങളും ഉള്ളതിനാലാകാം ഈ പേര് വീണത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ലാറ്റ്്‌വിയ യൂറോപ്പിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. സുസ്ഥിരമായ സാമ്പത്തിക വികസനം ആസ്വദിക്കുന്ന രാജ്യം കൂടിയാണ് ലാറ്റ്‌വിയ. ആളോഹരി വരുമാനവും ദേശീയ വരുമാനവും ഉയര്‍ന്ന രാജ്യമാണിത്. എസ്‌തോണിയ, ലിത്വാനിയ, റഷ്യ, ബെലാറസ് എന്നിവയാണ് രാജ്യത്തിന്റെ അതിര്‍ത്തികള്‍. ഈ അതിര്‍ത്തിരാഷ്ട്രങ്ങളുടെ സാംസ്‌കാരികത്തനിമകള്‍ ഇവിടേക്കും പടര്‍ന്നിരിക്കുന്നു.

ജനസംഖ്യ കുറഞ്ഞ ഈ രാജ്യം പ്രകൃതി സ്‌നേഹികളുടെ പറുദീസയാണ്. ട്രക്കിംങ്, നായാട്ട് തുടങ്ങിയ സാഹസികപ്രവര്‍ത്തനങ്ങള്‍ക്കും ധാരാളം അവസരങ്ങളുണ്ട്. പ്രകൃതി സൗഹൃദ കേന്ദ്രങ്ങളില്‍ അധികവും തുറസ്സായപ്രദേശങ്ങളായതിനാല്‍, ചെലവില്ലാതെ പ്രകൃതിസൗന്ദര്യത്തിന്റെ ആഹ്ലാദം നുണയാം. റിഗ എന്ന തലസ്ഥാന നഗരിയാണ് ഏറ്റവും പ്രശസ്തവും വികസിതവുമായ നഗരം. വര്‍ഷംതോറും ഒട്ടേറെ സഞ്ചാരികളെ റിഗ ആകര്‍ഷിക്കുന്നു. വാസ്തുശില്‍പകലയാല്‍ മികവാര്‍ന്നകെട്ടിടങ്ങളും മതിമറക്കുന്ന സംഗീതവും കരിങ്കല്‍പാകിയ തെരുവുകളും ഈ ഗതകാലപ്രൗ ഢിയുള്ള നഗരത്തെ നിറയ്ക്കുന്നു. വിലമതിക്കാനാവാത്ത പൈതൃകകേന്ദ്രങ്ങളില്‍ യുനെസ്‌കോ റിഗയെയും 1997ല്‍ ഉള്‍പ്പെടുത്തി. മ്യൂസിയം, പൈതൃകകെട്ടിടങ്ങള്‍, പുരാതനപള്ളികള്‍, തുടങ്ങി ഈ നഗരത്തില്‍ ഒട്ടേറെ ആകര്‍ഷണകേന്ദ്രങ്ങളുണ്ട്. സംഗീതത്തിന്റെ പേരില്‍ ഏറെ വിഖ്യാതമായ ഈ രാജ്യത്ത് എപ്പോഴും ഒരു സംഗീത പരിപാടിയ്‌ക്കെങ്കിലും സാക്ഷ്യം വഹിക്കാനാവും. റിഗയ്ക്ക് പുറമെ, വെന്റ്‌സ്പില്‍സ്, ലെയ്പാജ, റെസെക്‌നെ, ജുര്‍മല, ദോഗാവ്പില്‍സ്, ജെല്‍ഗാവ എന്നിവയാണ് മറ്റ് ജനപ്രിയ നഗരങ്ങള്‍.
നീളമേറിയ ബീച്ചുകള്‍, പൈന്‍വൃക്ഷക്കാടുകള്‍, ലിവാക്വാപാര്‍ക്‌സ് എന്ന പേരുകേട്ട വാട്ടര്‍പാര്‍ക് എന്നിവയാണ് ജുര്‍മലയിലെ വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങള്‍. അന്താരാഷ്ട്രവിമാനത്താവളത്തിനും തലസ്ഥാനനഗരിയായ റിഗയ്ക്കും തൊട്ടരികിലാണ് ജുര്‍മലയുടെ സ്ഥാനം.

സിന്റാരി കണ്‍സെര്‍ട്ട് ഹാള്‍ വേനല്‍ക്കാല സംഗീത വിരുന്നുകളുടെ കൊട്ടാരമാണ്. ജുര്‍മാലയിലാണ് രാജ്യത്തെ ടെന്നീസ് കോര്‍ട്ടുകളില്‍ അധികവും. ബ്രണറപുസിസ് സ്‌കള്‍പ്ച്ചര്‍, ഇന്നര്‍ലൈറ്റ് പിക്ചര്‍ തീയറ്റര്‍, ജുര്‍മാല സിറ്റി മ്യൂസിയം എന്നിവയാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ഫഌറസന്റ് പെയിന്റിംഗ് ഇഫക്ടോടുകൂടി വരച്ച ചിത്രങ്ങളാണ് ഇന്നര്‍ലൈറ്റ് പിക്ചര്‍ തിയറ്ററില്‍ ഉള്ളത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.