ലാറ്റ്‌വിയ: പ്രകൃതിസ്‌നേഹികളുടെ പറുദീസ

ലാറ്റ്‌വിയ: പ്രകൃതിസ്‌നേഹികളുടെ പറുദീസ

test3മധ്യ യൂറോപ്യന്‍ ടൗണിന്റെ ദൃശ്യഭംഗി അനുഭവിച്ചറിയാന്‍ കൊതിക്കുന്നുവെങ്കില്‍ പോകേണ്ടത് കള്‍ഡിഗയിലേക്കാണ്. ഒപ്പം കുറെ സാംസ്‌കാരിക പരിപാടികളുടെ ഭാഗമാവുകയും ചെയ്യാം. വെന്റ നദിയുടെ അടുത്താണ് ഈ പ്രദേശം. 2007ലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രത്തിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. വെന്റ പുഴയ്ക്ക് കുറുകെ പഴയ ഇഷ്ടികകൊണ്ട് പണിത പാലം, കള്‍ഡിഗയുടെ മധ്യകാല ചരിത്രകേന്ദ്രം, അലെക്‌സുപൈറ്റ് വെള്ളച്ചാട്ടം എന്നിവ ഇവിടുത്തെ ആകര്‍ഷണമാണ്. റീസൂപ് മണ്‍ഗുഹകളും ഏറെപ്പേരെ ആകര്‍ഷിക്കുന്നു. സൈക്ലിംഗ്, കുതിരയോട്ടം, മീന്‍പിടുത്തം, പുഴയുടെ സൗന്ദര്യം അടുത്തറിയാനുള്ള ബോട്ട് സവാരി ഇതെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. തുറമുഖ പട്ടണമെന്നറിയുന്ന വെന്റ്‌സ്പില്‍ ലാത്‌വിയയിലെ അതിവേഗം വളരുന്ന പട്ടണമാണ്.

മികച്ച സീസണ്‍ ജൂലൈ മാസം

സന്ദര്‍ശനത്തിന് പറ്റിയ സമയം ജൂലൈ മാസമാണ്. പ്രത്യേകിച്ചും സംഗീതത്തിലും നേരമ്പോക്കിലും താല്‍പര്യമുണ്ടെങ്കില്‍. വെന്റ്‌സ്പില്‍സ് സിറ്റി ഫെസ്റ്റിവല്‍, വാര്‍ഷിക സീ ഫെസ്റ്റിവല്‍ എന്നിവ ഈ മാസത്തിലെ പ്രധാന സംഗീത ഫെസ്റ്റിവലുകള്‍ ആണ്. ഉത്സവസീസണില്‍ ലാറ്റ്‌വിയക്കാര്‍ അവരുടെ വീടും റോഡും എല്ലാം പൂക്കള്‍കൊണ്ട് അലങ്കരിക്കും.
നിരന്തരമായ വിദേശ ആക്രമണം- റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളുടേതുള്‍പ്പെടെ- ഈ രാജ്യത്തെ വൈവിധ്യം നിറഞ്ഞ സംസ്‌കാരങ്ങളുടെ നാടാക്കി മാറ്റി. 1918ലാണ് ലാറ്റ്്‌വിയ രൂപം കൊള്ളുന്നത്. പക്ഷെ സ്വതന്ത്രപദവി ലഭിക്കാന്‍ പിന്നെയും സമയമെടുത്തു. ഇതെല്ലാം വിഭവസമൃദ്ധമായ പാചകശൈലി രൂപപ്പെടാന്‍ കാരണമായി. ലോകത്തില്‍ വെച്ച് ഏറ്റവും സമാധാനം ആഗ്രഹിക്കുന്ന ജനതയാണ് ഇവിടെ. അതിന് ഉദാഹരണമാണ് ഇവിടെ സംഭവിച്ച ഗാന വിപ്ലവം

ഇവിടെ പൊതുഗാതഗതം വളരെ വിപുലമാണ്. അതുപോരെന്ന് തോന്നുന്നുവര്‍ക്ക് ടാക്‌സിയെ ആശ്രയിക്കാം. അതും ചെലവേറിയതല്ല. എല്ലാ നിയന്ത്രണങ്ങളെയും മറികടന്ന്, രാജ്യം അവരുടെ സ്വദേശ സംഗീതവും നാടോടിക്കലകളും ഭാവിയിലേക്ക് കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കുന്നു.

ലാറ്റ്്‌വിയ എന്നാല്‍ സംഗീതവും പ്രകൃതിയും ആണ്. നിങ്ങള്‍ ഇത് രണ്ടും ഇഷ്ടപ്പെടുന്നുവെങ്കില്‍ ഈ രാജ്യത്തെയും ഇവിടുത്തെ ജനതയെയും ഇഷ്ടപ്പെടും. ഒരിക്കലെങ്കിലും ജീവിതത്തില്‍ ഈ സുന്ദരരാജ്യം കാണാന്‍ മറക്കരുത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.