നികുതി വെട്ടിപ്പ് : മെസ്സിയ്ക്ക് തടവും പിഴയും
ബാർസിലോന : ലോക ഫുട്ബോൾ താരം ലയണൽ മെസ്സിയ്ക്കും പിതാവ് ഹൊറോസിയ മെസ്സിയ്ക്കും നികുതി തട്ടിപ്പ് കേസിൽ തടവും പിഴയും. 21 മാസത്തെ തടവിനാണ് ഇരുവരെയും ബാർസിലോന കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇതിന് പുറമെ 20 ലക്ഷം യൂറോ പിഴയും ഇരുവരിൽ നിന്നും ഈടാക്കും.
മെസ്സിയും പിതാവും ചേർന്ന് 53 ലക്ഷം ഡോളർ (മുപ്പത് കോടിയോളം രൂപ ) വെട്ടിച്ചതായാണ് നികുതി വകുപ്പിന്റെ വാദം. 2006 – 2009 കാലഘട്ടത്തിൽ സമർപ്പിച്ച റിട്ടേണുകൾ തെറ്റാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കോപ്പ അമേരിക്ക ടൂർണമെന്റിൽ തോറ്റതിനെ തുടർന്നു മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചിരുന്നു.
എന്നാൽ സ്പെയിനിലെ നിയമം അനുസരിച്ച് തടവ് ശിക്ഷ 2 വർഷത്തിൽ താഴെയായതിനാൽ ഇരുവരും ജയിലിൽ കിടക്കേണ്ടി വരില്ലെന്നാണ് സൂചന. എന്നാൽ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് തനിക്ക് അറിവില്ലെന്നും ഇത്തരം കാര്യങ്ങളിൽ പിതാവിനെയും അഭിഭാഷകരെയും വിശ്വസിക്കുകയായിരുന്നു എന്നും മെസ്സി കോടതിയിൽ വ്യക്തമാക്കി.
Photo Courtesy : Google/ Images may be subjected to copyright

