കാമുകിയുടെ കൊലപാതകം: ഓസ്കര് പിസ്റ്റോറിയസിന് ആറുവര്‍ഷം തടവ്
ജൊഹന്നാസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ‘ബ്ലേഡ് റണ്ണര്‍’ ഓസ്കര് പിസ്റ്റോറിയസിന് ആറുവര്‍ഷം തടവ്. 2013-ലെ വാലന്റൈന്‍സ് ദിനത്തിലാണ് കാമുകി റീവ സ്റ്റീന്‍കാമ്പിനെ പിസ്റ്റോറിയസ് കൊലപ്പെടുത്തിയത്. കൊള്ളക്കാരാണെന്നു തെറ്റദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നായിരുന്നു പിസ്റ്റോറിയസിന്റെ വാദം. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലുള്ള അപ്പീല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. നേരത്തെ, മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പിസ്റ്റോറിയസിനെ അഞ്ച് വര്‍ഷം ശിക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവായ ഓസ്കര് പിസ്റ്റോറിയസ് കൃത്രിമക്കാലുകള്‍ ഉപയോഗിച്ചാണ് ട്രാക്കില്‍ വിജയം നേടിയത്.
Photo courtesy : Google /images may be subject to copyright