പെരുന്നാള്‍ സ്പെഷ്യല്‍ അട വിത് ബീഫ് ഫില്ലിംഗ്
ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് – 1/4 കിലോ
ഗോതമ്പുപൊടി – ഒരു കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
നെയ്യ് – 1 ടീസ്പൂണ്‍
സവാള – 1 ( കൊത്തിയരിഞ്ഞത്)
മല്ലിയില അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
എണ്ണ – 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് – 1 ടീസ്പൂണ്‍ വീതം (പൊടിയായി അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
ബീഫ് കൊത്തിയരിഞ്ഞ് ഉപ്പ് ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് മൂപ്പിച്ച ബീഫും ചേര്‍ത്ത് വഴറ്റുക.
ഗോതമ്പുപൊടിയില്‍ ഉപ്പിട്ട് ചൂടുവെള്ളം ഒഴിച്ച് അല്പം അയവില്‍ കുഴയ്ക്കുക. കഴുകി വൃത്തിയാക്കിയ വഴനയിലയില്‍ പരത്തി ബീഫ് ഫില്ലിംഗ് വെച്ച് മടക്കി ദോശക്കല്ലില്‍ വെച്ച് ചുട്ടെടുക്കുകയോ ആവിയില്‍ പുഴുങ്ങുകയോ ചെയ്യാം. അട വിത് ബീഫ് ഫില്ലിംഗ് തയ്യാര്‍.
Photo courtesy : Google /images may be subject to copyright