കേരള കോണ്ഗ്രസ് നിലവില് ഒറ്റയ്ക്ക് നില്ക്കുമെന്ന് കെ.എം മാണി
കോട്ടയം: കേരള കോണ്ഗ്രസ് നിലവില് ഒറ്റയ്ക്ക് നില്ക്കുമെന്ന് ചെയര്മാന് കെ.എം മാണി. മുമ്പും ഒറ്റയ്ക്കുനിന്ന് കഴിവ് തെളിയിച്ചിട്ടുണ്ടെന്നും മറ്റു മുന്നണികള് സ്വാഗതം ചെയ്യുന്നതില് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വിടാനുള്ള തീരുമാനം പാര്ട്ടി ഒറ്റക്കെട്ടായി എടുത്തതാണെന്നും പാര്ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും മാണി വ്യക്തമാക്കി. പാര്ട്ടിയുടെ നിലപാടാണ് പി.ജെ.ജോസഫ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഒരു മുന്നണിക്കൊപ്പവും ചേര്ന്ന് പ്രവര്ത്തിക്കില്ല എന്ന നിലപാടില് മാറ്റമില്ലെന്നും മുന്നണി വിട്ട വിഷയത്തില് പാര്ട്ടിയില് അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്ത്തകള് മാധ്യമസൃഷ്ടിയാണെന്നും മാണി മാധ്യമപ്രവര്ത്തകരെ അറിയിച്ചു.
Photo Courtesy : Google/ images may be subject to copyright

