കെ.എം. മാണി യു.ഡി.എഫ് വിട്ടത് സ്വാഭാവികം: പിണറായി വിജയന്‍

കെ.എം. മാണി യു.ഡി.എഫ് വിട്ടത് സ്വാഭാവികം: പിണറായി വിജയന്‍

pinarayi 1_0തിരുവനന്തപുരം: കെ.എം. മാണി യു.ഡി.എഫ് വിട്ടത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് നന്മ ചെയ്താലും പിന്തുണയ്ക്കും എന്നു പറഞ്ഞ മാണി ഇപ്പോള്‍ എന്‍.ഡി.എയിലും നന്മ കാണുകയാണെന്നും പിണറായി പറഞ്ഞു.
ഘര്‍വാപ്പസി നടത്തി ക്രൈസ്തവ വിഭാഗത്തെ ദ്രോഹിച്ച ആര്‍എസ്എസിനെയാണ് മാണി പിന്താങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ്, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എന്നീ മൂന്ന് തൂണുകളിലാണ് യു.ഡി.എഫ് നിന്നിരുന്നതെന്നും മാണി പോയതോടെ യു.ഡി.എഫിന് പൂര്‍ണ തകര്‍ച്ചയാണ് സംഭവിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫിലും കോണ്‍ഗ്രസിലുമുള്ള പ്രശ്‌നങ്ങളില്‍നിന്ന് മുഖം രക്ഷിക്കാനാണ് പ്രതിപക്ഷം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.