മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ആലപ്പുഴ എ.ആര് ക്യാംപിലെ സിവില്‍ പോലീസ് ഓഫീസര്‍ രാജഗോപാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
കോഴിക്കോട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ടൗണ്‍ എസ്.ഐ വിമോദിനെ അനുകൂലിച്ചാണ് രാജഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും മാധ്യമപ്രവര്‍ത്തകരെയും പരിഹസിച്ചുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥന് ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.
ഇരട്ടച്ചങ്കുണ്ടെന്ന് അവകാശപ്പെടുന്നയാള്‍ക്ക് നട്ടെല്ലുണ്ടായിരുന്നുവെങ്കില്‍ പോലീസുകാര്‍ക്ക് ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ലെന്നും നാലാംലിംഗക്കാര്‍ക്ക് അമിത സ്വാതന്ത്ര്യം നല്കി ന്നൈല്ലാം രാജഗോപാല്‍ തന്റെ പോസ്റ്റില്‍ കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പിന്റെ പരിശോധനയത്തുടര്ന്നാണ് പോലീസുകാരനെതിരെ നടപടി സ്വീകരിച്ചത്.
Photo Courtesy : Google/ images may be subject to copyright