താറാവു പിരളന്‍
ആവശ്യമുള്ള സാധനങ്ങള്‍
1. താറാവ് ഇടത്തരം വലുപ്പത്തില്‍ കഷണങ്ങളാക്കി മുറിച്ചത് അരക്കിലോ
2. സവാള ചെറുതായി അരിഞ്ഞത് മൂന്നെണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് നാലെണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് ഒന്ന്
3. മുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍സ്പൂണ്‍
4. എണ്ണ, ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഫ്രൈപാനില്‍ സവാള, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക. ഇതില്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും താറാവും ചേര്‍ത്ത് ചുവക്കെ മൂപ്പിക്കുക. പാകത്തിന് ഉപ്പും വെള്ളവുമൊഴിച്ച് വേവിക്കുക. ചൂടോടെ വിളമ്പാം.
Photo Courtesy : Google/ Images may be subjected to copyright