പാരാലിമ്പിക്സില്‍ ദേവേന്ദ്ര ഝാചാര്യക്ക് സ്വര്‍ണ്ണം
റിയോ ഡി ഷാനെയ്റോ: റിയോയില്‍ നടക്കുന്ന പാരാലിമ്പിക്സില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യക്ക് സ്വര്‍ണ്ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ലോകറെക്കോര്‍ഡോടെയാണ് ദേവേന്ദ്ര സ്വര്‍ണ്ണം നേടിയത്. ജാവലിന്‍ ത്രോ എഫ്-46 ഇനത്തില്‍ സ്വന്തം പേരിലുള്ള 62.15 മീറ്ററിന്റെ ലോകറിക്കാര്‍ഡ് തന്നെയാണ് അദ്ദേഹം മറികടന്നത്. 2004ല്‍ ഏഥന്‍സില്‍ നടന്ന പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. പാരാലിമ്പിക്സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണമാണിത്. പുരുഷന്മാരുടെ ഹൈജമ്പില്‍ മാരിയപ്പന് തങ്കവേലുവായിരുന്നു ഇന്ത്യക്കായി ആദ്യ സ്വര്‍ണം നേടിയത്. വനിതാ ഷോട്ട്പുട്ടില്‍ ദീപ മാലിക്ക് വെള്ളിയും ഹൈജമ്പില്‍ വരുണ്‍ സിങ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു. ഇതോടെ റിയോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരനായ ദേവേന്ദ്ര 2012ലെ പത്മശ്രീ അവാര്‍ഡ് ജേതാവാണ്.
Photo courtesy : Google /images may be subject to copyright