സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കീഴ്ക്കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ബലാത്സംഗക്കുറ്റം തെളിഞ്ഞതിനാല്‍ 7 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ 2011 മുതല്‍ വിചാരണത്തടവില്‍ കഴിയുന്ന പ്രതിക്ക് 16 മാസം കഴിഞ്ഞാല്‍ ജയില്‍ മോചിതനാവാന്‍ സാധിക്കും. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അതേസമയം സുപ്രീംകോടതിയുടേത് നെഞ്ച് പൊട്ടിപ്പോവുന്ന വിധിയാണെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. കേസില്‍ അഭിഭാഷകരുടെ പിഴവുണ്ടെന്നും സര്‍ക്കാരിന്റെ ഇടപെടലില്‍ വീഴ്ച സംഭവിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി.
Photo courtesy : Google /images may be subject to copyright