സൗമ്യയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് പിണറായി വിജയന്‍

സൗമ്യയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് പിണറായി വിജയന്‍

pinarayiതിരുവനന്തപുരം: സൗമ്യയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സൗമ്യക്ക് നീതി ലഭ്യമാക്കാനായി ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗോവിന്ദച്ചാമിമാരെ രക്ഷിക്കുന്നതിനായി നിയമത്തിന്റെ സാങ്കേതിക പഴുതുകള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയുടെ ശിക്ഷാവിധിക്കെതിരായ സമൂഹത്തിന്റെ പ്രതികരണം ന്യായമാണെന്നും സൗമ്യയുടെ അമ്മയെ സന്ദര്‍ശിച്ച് നീതി ഉറപ്പാക്കുമെന്നും പിണറായി പ്രസ്താവനയില്‍ വിശദമാക്കി.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.