പെന്ഷന് ലഭിച്ച പാവങ്ങളുടെ ചിരി കണ്ട് മനം നിറഞ്ഞുവെന്ന് പിണറായി വിജയന്
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ ലഭിച്ച വയോധികരുടെ ചിരിയാണ് ഓണക്കാലത്തെ ഏറ്റവും വലിയ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തിന്റെ എല്ലാ കോണിലുള്ളവര്‍ക്കും ഓണത്തിന് അര്‍ഹമായ ആനുകൂല്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഴുവന്‍ കുടിശ്ശികത്തുകയും ഒരുമാസത്തെ മുന്‍കൂറും അടക്കം മുഴുവന്‍ ക്ഷേമപെന്‍ഷനുകളും അനുവദിച്ചുവെന്നും എല്ലാ ആദിവാസികള്‍ക്കും ഓണക്കിറ്റുകളും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരിയും നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. പെന്ഷന് ലഭിച്ച പാവങ്ങളുടെ ചിരി കണ്ട് മനം നിറഞ്ഞെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് സാമ്പത്തിക പരിമിതികള്‍ ഏറെയുണ്ടെങ്കിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Photo courtesy : Google /images may be subject to copyright