മോദി ട്വീറ്റ് ചെയ്തതുകൊണ്ട് രാജ്യം നന്നാകില്ലെന്ന് കനയ്യ കുമാര്‍

മോദി ട്വീറ്റ് ചെയ്തതുകൊണ്ട് രാജ്യം നന്നാകില്ലെന്ന് കനയ്യ കുമാര്‍

kanhaiya_kumar_2734474gതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതുകൊണ്ട് രാജ്യം നന്നാകില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. മിന്നലാക്രമണത്തിന്റെ പേരില്‍ മോദി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രധാനമന്ത്രി യുദ്ധജ്വരമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണെന്നും കനയ്യകുമാര്‍ വ്യക്തമാക്കി. ‘സ്‌കില്‍ ഇന്ത്യയല്ല കില്‍ ഇന്ത്യ’യാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രൈം മിനിസ്റ്ററല്ല, പ്രൈം മോഡലാണെന്നും കനയ്യ പരിഹസിച്ചു. ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്നതിന്റെ അപകടം തിരിച്ചറിയണമെന്നും ചെളിയില്‍ വിരിയാറുള്ള താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.വൈ.എഫിന്റെ ഇരുപതാം സംസ്ഥാന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.