ജനഹൃദയങ്ങളില്‍ അമ്മ

ജനഹൃദയങ്ങളില്‍ അമ്മ

 

jayalalitha-1ജയലളിത… തമിഴ്ജനതയ്ക്ക് അവര്‍ എന്നും ഒരു വികാരമായിരുന്നു. ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ആ വനിതാ നേതാവിനെ സ്വന്തം അമ്മയോളം സ്‌നേഹം നല്‍കിയാണ് തമിഴ് മക്കള്‍ ആരാധിച്ചത്. ജയലളിതയുടെ ഉയര്‍ച്ചയിലും വീഴ്ച്ചയിലും ഒരുപോലെ കൂടെ നിന്ന തമിഴ്‌നാടിനെ ഏറെ തളര്‍ത്തിയ ദിനമായിരുന്നു ഡിസംബര്‍-5. ഒരു ജനതയുടെ മുഴുവന്‍ സ്‌നേഹവും ഏറ്റുവാങ്ങി അവരുടെ തലൈവി മരണത്തിലേക്ക് മറഞ്ഞ ദിനം…

ജയലളിതയുടെ മരണം ഏല്‍പിച്ച വേര്‍പാടില്‍നിന്ന് തമിഴകം ഇന്നും മുക്തമായിട്ടില്ല. സ്‌നേഹവും കാരുണ്യവും ആജ്ഞാശക്തിയുംകൊണ്ട് ഒരു നാടിന്റെ മനസ്സിനെയാകെ കീഴടക്കിയ അവര്‍ യുണീക് ടൈംസുമായി ഊഷ്മളമായ ബന്ധമാണ് കാത്തുസൂക്ഷിച്ചത്. ജയലളിതയുടെ കവര്‍ സ്റ്റോറിയുമായി പുറത്തിറങ്ങിയ 2015 ജൂലൈ- ആഗസ്റ്റ് യുണീക് ടൈംസ് ഇംഗ്ലീഷ് പതിപ്പ് വായിച്ച ശേഷം അഭിനന്ദനം അറിയിച്ച് അവര്‍ നല്‍കിയ കത്ത് ഞങ്ങള്‍ക്ക് അമൂല്യമായ നിധിയോളം വിലപ്പെട്ടതാണ്. അന്ന് തമിഴ് ചാനലായ ജയ ടി.വിയിലും യുണീക് ടൈംസിന്റെ ലേഖനം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജനപ്രിയ പദ്ധതികളിലൂടെ തമിഴ്‌നാട് എന്ന സംസ്ഥാനത്തെ വികസനത്തിലേക്ക് നയിച്ച ജയലളിതക്ക് ഞങ്ങള്‍ ഈ ലക്കം യുണീക് ടൈംസ് സമര്‍പ്പിക്കുന്നു.

1948 ഫെബ്രുവരി 24ന് ഇന്ന് കര്‍ണ്ണാടകയുടെ ഭാഗമായ പഴയ മൈസൂര്‍ സംസ്ഥാനത്തിലായിരുന്നു ജയലളിതയുടെ ജനനം. തമിഴ് അയ്യങ്കാര്‍ കുടുംബത്തില്‍ അഭിഭാഷകനായ ജയരാമന്റെയും വേദവല്ലിയുടെയും മകളായി ജനിച്ച അവര്‍ പഠനത്തിലും കലയിലും എന്നും മുന്‍ പന്തിയിലായിരുന്നു. ഒന്നാം റാങ്കോടെ പത്താം ക്ലാസ് വിജയിച്ച അവര്‍ സിനിമയില്‍ സജീവമായതോടെ പഠനം അവസാനിപ്പിച്ചു. 1961ല്‍ ശ്രീ ശൈല മഹാത്മ എന്ന കന്നഡ സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച ജയലളിത ചിന്നഡ ഗൊമ്പെ എന്ന കന്നഡ സിനിമയിലാണ് ആദ്യമായി നായികയായത്. തൊട്ടതെല്ലാം പൊന്നാക്കിയ സിനിമാ ജീവിതം സൂപ്പര്‍ ഹിറ്റ് നായിക എന്ന പദവിയാണ് അവര്‍ക്ക് സമ്മാനിച്ചത്. 1971 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അവരെ തേടിയെത്തി. ഇതിനിടെ എം.ജി.ആറിനൊപ്പമുള്ള 28 സിനിമകള്‍ ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റ് വിജയമായി. അമ്മയുടെ മരണശേഷം ജയലളിതയുടെ ജീവിതത്തില്‍ ശക്തമായസാന്നിധ്യമായി എം.ജി.ആര്‍ മാറി. ജയലളിതയുടെ ജീവിതത്തെ രാഷ്ട്രീയത്തിലേക്ക് വഴിതിരിച്ചുവിട്ടത് ഈ ബന്ധമായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.