നോട്ട് അസാധുവാക്കല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതി: പി. ചിദംബരം
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയത് ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. രാജ്യത്ത് പ്രകൃതി ദുരന്തത്തേക്കാള്‍ വലിയ ആഘാതമാണ് ഇതിലൂടെ സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ ബുദ്ധിശൂന്യമായ നീക്കമായിരുന്നുവെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ മോദിക്ക് മാപ്പ് നല്‍കില്ലെന്നും ചിദംബരം വ്യക്തമാക്കി. പണം ലഭിക്കാനായി ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ രാജ്യത്തെ പലര്‍ക്കും കോടിക്കണക്കിന് 2000 രൂപ നോട്ടുകള്‍ ലഭിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പണം തടയാനാണെന്നു പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ കാഷ്‌ലെസ് ഇക്കോണമിയാണ് ലക്ഷ്യമിടുന്നതെന്നും ചിദംബരം വിമര്‍ശിച്ചു. നാഗ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Photo Courtesy: Google/images may be subject to copyright

