അമ്മയ്ക്ക് വിട: കണ്ണീരോടെ തമിഴ്‌നാട്

അമ്മയ്ക്ക് വിട: കണ്ണീരോടെ തമിഴ്‌നാട്

jayalalithaa-7592ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് നാലിന് ചെന്നൈ മറീന ബീച്ചില്‍ നടക്കും. എം.ജി.ആര്‍ സ്മാരകത്തിനടുത്താണ് ജയലളിതക്കും അന്ത്യവിശ്രമത്തിനായി സ്ഥലമൊരുങ്ങുന്നത്. ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി അക്രമങ്ങള്‍ തടയാന്‍ തമിഴ്‌നാട്ടില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു ജയലളിതയുടെ അന്ത്യം. ഞായറാഴ്ച വൈകുന്നേരം ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന അവര്‍ ദീര്‍ഘ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് തമിഴ്‌നാട്ടില്‍ ഏഴ് ദിവസത്തെ ദു: ഖാചരണമാണ് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.