ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന്റെ താളത്തിനൊത്തു തുള്ളുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിനെതിരെ കേസ് എടുക്കാന്‍ മാത്രമാണ് വിജിലന്‍സിന് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. തത്ത കൂട്ടിലാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും മനസിലായെന്നും മുന്‍മന്ത്രി ഇ.പി ജയരാജനും മന്ത്രി മേഴ്സിക്കുട്ടിയമ്മക്കും എതിരായ അന്വേഷണത്തില്‍ വിജിലന്‍സ് ഗുരുതരമായ വീഴ്ച വരുത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്ന കോടതിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്ന ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി പി. റഹിമിന്റെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. മൂന്ന് തവണ പരാതി ലഭിച്ചിട്ടും ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് തയാറായില്ലെന്നും പരാതിയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരായ അന്വേഷണം വേഗത്തിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Photo Courtesy : Google/images may be subjected to copyright