മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2017

മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2017

msi-magazine1കൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തുന്ന 15ാമത് മിസ് സൗത്ത് ഇന്ത്യ 2017 ജനുവരി 27ന് ആലപ്പുഴയിലെ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കുന്ന മത്സരം സംഘടിപ്പിക്കുന്നത് പെഗാസസാണ്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മുഖ്യ പ്രായോജകരാകുന്ന മിസ് സൗത്ത് ഇന്ത്യ 2017ന്റെ മറ്റൊരു പ്രായോജകര്‍ യുണീക് ടൈംസ് മാഗസിനാണ്.

ഇന്ത്യയുടെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ രേഷ്മ നമ്പ്യാര്‍ (കൊച്ചി), സാമന്ത ജോസ് (തൃശ്ശൂര്‍), അനു ട്രീസ (കോട്ടയം), രേഷ്മ നമ്പ്യാര്‍ (കോഴിക്കോട്) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

ഡിസൈനര്‍ സാരി, റെഡ് കോക്ക്‌ടെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ജനുവരി 21ന് ആരംഭിക്കും. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. മോഡലിംഗ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.

മിസ് സൗത്ത് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 40,000 രൂപയും നല്‍കുന്നത് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള 60,000 രൂപ നല്‍കുന്നത് വാവ് ഫാക്ടറാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്.

വിജയികള്‍ക്ക് പുറമേ ഓരോ സംസ്ഥാനങ്ങള്‍ക്കുമായി മിസ് ക്യൂന്‍ ആന്ധ്ര, മിസ് ക്യൂന്‍ കര്‍ണാടക, മിസ് ക്യൂന്‍ കേരള, മിസ് ക്യൂന്‍ തെലങ്കാന, മിസ് തമിഴ്‌നാട് എന്നീ പുരസ്‌കാരങ്ങളും മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് ടാലന്റ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്‌സ്, മിസ് സോഷ്യല്‍ മീഡിയ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.

അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ഇന്ത്യന്‍ സുന്ദരികള്‍ക്കുള്ള ആദ്യ ചവിട്ടുപടിയാണ് മിസ് സൗത്ത് ഇന്ത്യ മത്സരമെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു. കൊച്ചി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി നടത്തിയ ഓഡിഷനുകളില്‍ നിന്നാണ് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും മത്സരം കാണാന്‍ അവസരം ലഭിക്കുക. ബ്ലാക്ക് നിറത്തിലുള്ള വസ്ത്രമായിരിക്കണം അതിഥികള്‍ ധരിക്കേണ്ടത്.

മെഡിമിക്‌സ്, ബ്യൂമൗണ്ട് ദ ഫേണ്‍, ഡി ക്യൂ വാച്ചസ്, കന്യക, കല്‍പന ഫാമിലി സലൂണ്‍ ആന്റ് സ്പാ, പറക്കാട്ട് റിസോര്‍ട്‌സ്്, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, വാവ് ഫാക്ടര്‍, ലേക്‌ഷോര്‍ ഗ്ലോബല്‍ ലൈഫ് കെയര്‍, ഫിറ്റ്‌നസ് ഫോര്‍ എവര്‍, വീകേവീസ്, സീസ്റ്റോണ്‍ സ്മാര്‍ട് ഫോണ്‍സ് എന്നിവരാണ് മിസ് സൗത്ത് ഇന്ത്യ 2017ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.