‘അച്ഛേദിന്‍’ വരണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് രാഹുല്‍ ഗാന്ധി

‘അച്ഛേദിന്‍’ വരണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് രാഹുല്‍ ഗാന്ധി

 

rahulന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ ഇന്ത്യയില്‍ ‘അച്ഛേദിന്‍’ വരുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നെന്നും എന്തിനുവേണ്ടിയായിരുന്നു നോട്ട് പിന്‍വലിച്ചതെന്ന് പ്രധാനമന്ത്രി സ്വയം ചോദിക്കണമെന്നും രാഹുല്‍ വിമര്‍ശിച്ചു. ബി.ജെ.പിയും ആര്‍.എസ്.എസും റിസര്‍വ്വ് ബാങ്കിനെ ദുര്‍ബലപ്പെടുത്തുകയാണെന്നും നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയെ സംരക്ഷിക്കാനായി നാം ഓരോരുത്തരും പോരാടണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. നോട്ട് നിരോധനത്തിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.