നടിയെ ആക്രമിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് എ.കെ ബാലന്‍

നടിയെ ആക്രമിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് എ.കെ ബാലന്‍

a-k-balan-623733കോഴിക്കോട്: യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. സംഭവത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്നും പ്രതികള്‍ എത്ര വമ്പന്മാരാണെങ്കിലും പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം ക്വട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സിനിമ, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരെയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ അംഗീകരിക്കാനാവാത്ത ഒട്ടേറെ പ്രവണതകളുണ്ടെന്നും സാംസ്‌കാരിക വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ സിനിമാരംഗത്തെ അനാശാസ്യ പ്രവണതകളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും എ.കെ ബാലന്‍ പറഞ്ഞു.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.