പനീര്‍സെല്‍വം പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ശശികല

പനീര്‍സെല്‍വം പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ശശികല

SASIKALAചെന്നൈ : പനീര്‍സെല്‍വം പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായ പനീര്‍സെല്‍വം ഡി.എം.കെയുമായി ഒത്തുകളിച്ചു പാര്‍ട്ടിയെ തകര്‍ക്കുവാന്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു.

പനീര്‍സെല്‍വം പാര്‍ട്ടി പിളര്‍ത്താന്‍ ആലോചന നടത്തിയപ്പോള്‍ എം.എല്‍.എമാരും പാര്‍ട്ടി അംഗങ്ങളും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും എന്നാല്‍ മുഖ്യമന്ത്രി പദം വലിയ കാര്യമായി കാണുന്നില്ലെന്നും ശശികല വ്യക്തമാക്കി. ജയലളിത മരിച്ച അന്നു തന്നെ മുഖ്യമന്ത്രി പദം തന്നെ തേടിയെത്തിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എം.ജി.ആറിന്റെ മരണശേഷം രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനിന്ന ജയലളിതയെ വീണ്ടും രാഷ്ട്രീയത്തിലെത്തിച്ചത് താനാണെന്നും ശശികല അവകാശപ്പെട്ടു. കഴിഞ്ഞ 33 വര്‍ഷത്തിനിടെ 1000 പനീര്‍സെല്‍വങ്ങളെ കണ്ടിട്ടുണ്ടെന്നും സര്‍ക്കാരുണ്ടാക്കുവാന്‍ വേണ്ടി ജീവന്‍ വെടിയാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.