റീയൂണിയന്‍ ദ്വീപ്: ഇന്ത്യന്‍സമുദ്രത്തിലെ മ്യൂസിയം

റീയൂണിയന്‍ ദ്വീപ്: ഇന്ത്യന്‍സമുദ്രത്തിലെ മ്യൂസിയം

1298923189938_e95dd2960f5ef050479ab17375ece8c1വെള്ള മണല്‍ വിരിച്ച കടല്‍ത്തീരം, പുല്‍പ്രദേശം നിറഞ്ഞ പ്രകൃതിസൗന്ദര്യം, മനംമയക്കുന്ന അരുവികളും മനോഹരമായ ഹില്‍ടോപ്പുകളും പ്രശാന്തമായ ഉള്‍നാടന്‍ പ്രദേശങ്ങളും ഈ ദ്വീപിനെ വിനോദസഞ്ചാരികളുടെ പറുദീസയാക്കിയിരിക്കുന്നു. ലെ പിന്റന്‍ ഡീ ലാ ഫോണെയ്‌സ്, മഫാറ്റെ, സിലാഓസ്, വോയ്‌ലെ ഡി ല മറീ, സെന്റ് പോള്‍ മാര്‍ക്കറ്റ്, റീയുണിയന്‍ ഐലന്റ് അക്വേറിയം, ഈഡന്‍ ഗാര്‍ഡന്‍, ബൗകാന്‍കനോട്ട് ബീച്ച്, എര്‍മിറ്റേജ് ബീച്ച്, സെയിന്റ് ഡെനിസ് എന്നിവയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.

ഈ പ്രദേശം ഒരു തുറന്ന മ്യൂസിയം പോലെയാണ്. മുകളില്‍ സൂചിപ്പിച്ച 10 കേന്ദ്രങ്ങളില്‍ ഒതുങ്ങുന്നതല്ല ഈ ദ്വീപിന്റെ മനോഹാരിത. ദ്വീപിന്റെ ഓരോരോ അംശങ്ങളിലും പ്രകൃതി ദേവത അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു. ഓരോ വസ്തുവിലും അത് പ്രകടമാണ്. ഒരു പുല്‍നാമ്പിന് പോലുമുണ്ട് ഒരു സവിശേഷസൗന്ദര്യം.

സജീവമായ അഗ്നിപര്‍വ്വതം കാണാന്‍ ഇവിടെ കഴിയും. ലെ പിന്റണ്‍ ഡീ ഫോണെയ്‌സ് അത്തരമൊരു പുകയുന്ന അഗ്നിപര്‍വ്വതമാണ്. ഇതിനെ അടുത്തും അകലെയും കാണാന്‍ അനുവദിക്കും. പുകയുന്ന അഗ്നിപര്‍വ്വതം തൊട്ടടുത്ത് കാണുന്നത് ഹെലികോപ്റ്ററിന്റെ സഹായത്താലാണ്. ദൂരക്കാഴ്ചയ്ക്ക് ട്രെക്കിംഗ് മതിയാവും.

ആധുനികതയോ വര്‍ത്തമാനകാല ലോകമോ ആയി യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തിന്റെ അനുഭവം വേണ്ടവര്‍ക്ക് മഫാതെയില്‍ പോകാം. സംസ്‌കാരത്തിന് തൊട്ട് മുമ്പുള്ള അവിശ്വസനീയ ലോകമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ പ്രദേശത്തെ മൂന്ന് അഗ്നിപര്‍വ്വതമുഖങ്ങളില്‍ ഒന്നാണ് ഇത്.

മറ്റൊന്ന് സിലാവോസാണ്. പക്ഷെ ഇത് അല്‍പം കൂടി ആധുനികമായ പ്രദേശമാണ്. ബാഹ്യലോകവുമായി നല്ലതുപോലെ ബന്ധപ്പെട്ട് കിടക്കുന്നു ഇവിടം. വെള്ളച്ചാട്ടവും പ്രകൃതിസൗന്ദര്യവും ഇവിടെയുണ്ട്. പര്‍വ്വതാരോഹണം പോലെ ചില സാഹസികയാത്രകള്‍ക്ക് പറ്റിയ സൗകര്യവും ഇവിടെ ലഭ്യമാണ്. ഈ പ്രദേശത്തെ കലയും സംസ്‌കാരവും അടുത്തറിയാന്‍ പരിസരവാസികളുമായി സംവദിക്കുന്നതിനും ഇവിടെ അവസരം ലഭിക്കും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.