റീയൂണിയന്‍ ദ്വീപ്: ഇന്ത്യന്‍സമുദ്രത്തിലെ മ്യൂസിയം

റീയൂണിയന്‍ ദ്വീപ്: ഇന്ത്യന്‍സമുദ്രത്തിലെ മ്യൂസിയം

55be7cbfc4618865468b45e9വോയ്‌ലെ ഡി ല മാരിയീ ഒഴിവാക്കാനാവാത്ത സന്ദര്‍ശനസ്ഥലമാണ്. ഇത് മനോഹരമായ വെള്ളച്ചാട്ടമാണ്. ഇവിടുത്തെ വിപണിയാണ് സംസ്‌കാരവും പാരമ്പര്യവും പാചകവും മനസ്സിലാക്കാനുള്ള മികച്ചയിടം. സെന്റ് പോള്‍ മാര്‍ക്കറ്റാണ് ഇതില്‍ പ്രധാനം. ഈ വിപണിക്കുള്ളില്‍ പഴങ്ങളും പച്ചക്കറികളും പ്രാദേശിക ഉല്‍പന്നങ്ങളും വില്‍ക്കുന്ന 300 സ്റ്റാളുകള്‍ ഉണ്ട്. പ്രാദേശിക കച്ചവടക്കാരും ഉദാരമനസ്‌കരും അടുപ്പമുള്ളവരുമാണ്.

അക്വേറിയമാണ് മറ്റൊരു ജനപ്രിയകേന്ദ്രം. ഇന്ത്യന്‍സമുദ്രത്തിനുള്ളിലെ ജീവിതം പഠിക്കാന്‍ സഞ്ചാരികളും ഗവേഷകരും ഇവിടെ എത്തുന്നു. 500 തരം അപൂര്‍വ്വയിനം പവിഴപ്പുറ്റുകള്‍, കടല്‍ജീവികള്‍, മത്സ്യങ്ങള്‍ എന്നിവയെക്കാണാന്‍ സൗകര്യമുണ്ട്.

ലോകത്തിലെ ഏറ്റവും സുന്ദരമായ ബൊട്ടാണിക്കല്‍ ഗാര്‍ഡനായ ഈഡന്‍ ഗാര്‍ഡന്‍ ഇവിടെയാണ്. 700 ഓളം വ്യത്യസ്തയിനത്തില്‍പ്പെട്ട സസ്യജാലങ്ങളെ കാണാം. ശാന്തമായി ഏതാനും മണിക്കൂറുകള്‍ ഇവിടെ ചെലവഴിക്കാന്‍ സൗകര്യമുണ്ട്. ആത്മാവിന് പുനരുജ്ജീവനം നല്‍കാനുള്ള അന്തരീക്ഷമുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ ഇവിടെ വീണ്ടുമെത്തുന്നു.

വെള്ളമണല്‍ വിരിച്ചിട്ട കടല്‍ത്തീരങ്ങള്‍ അവിസ്മരണീയ അനുഭവമാണ്. എര്‍മിറ്റേജും ബൂക്കോണ്‍കനോട്ടും ഇക്കൂട്ടത്തില്‍പ്പെട്ട രണ്ട് ബീച്ചുകളാണ്. സഞ്ചാരികള്‍ക്ക് ശാന്തമായി ഇവിടെ സമയം ചെലവിടാനാകും. അതല്ലെങ്കില്‍ നിശ്ശബ്ദമായ തിരമാലകളെ പ്രണയിക്കാം. സാഹസികമായ സ്‌പോര്‍ട് ആക്ടിവിറ്റികളായ സ്‌നോര്‍ക്കലിനും സര്‍ഫിംഗിനും ഇവിടെ സൗകര്യമുണ്ട്.

മറ്റേതൊരു ടൂറിസ്റ്റ് ലൊക്കേഷനുകളും പോലെ ഇവിടെയും സ്വദേശികള്‍ എന്നുപറയാന്‍ ആരുമില്ല. പക്ഷെ കുടിയേറ്റക്കാരും കൊളോണിയല്‍ രാജ്യങ്ങളും സമ്മാനിച്ച ചരിത്രപ്രധാന മ്യൂസിയങ്ങളും കെട്ടിടങ്ങളും ഇവിടുത്തെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്നു. സെയിന്റ് ഡെനിസ് എന്ന തലസ്ഥാന നഗരിയിലാണ് അധികം കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നത്.

നിങ്ങളുടെ ഈ അവധിക്കാലം ഇവിടെ ആയാലോ?

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.