പാകിസ്ഥാന്‍ ബാലന് ഇന്ത്യയില്‍ ചികിത്സ ഉറപ്പാക്കി സുഷമ സ്വരാജ്

പാകിസ്ഥാന്‍ ബാലന് ഇന്ത്യയില്‍ ചികിത്സ ഉറപ്പാക്കി സുഷമ സ്വരാജ്

India's Foreign Minister Sushma Swaraj smiles while addressing the India Africa business forum in New Delhi, India, October 28, 2015. India hosts its biggest-ever Africa summit this week as Prime Minister Narendra Modi seeks to challenge China's dominance on a continent that is blessed with vast natural resources and has the world's fastest-growing population. REUTERS/Anindito Mukherjee

ന്യൂഡല്‍ഹി: രണ്ടര വയസ്സുകാരനായ പാകിസ്ഥാന്‍ ബാലന് ഇന്ത്യയില്‍ ചികിത്സ ഉറപ്പാക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗുരുതര ഹൃദ്രോഗ ബാധിതനായ കുട്ടിക്ക് ഇന്ത്യയില്‍ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് പിതാവ് കെന്‍ സിദ് ട്വിറ്ററിലൂടെയാണ് സുഷമയോട് സഹായം അഭ്യര്‍ത്ഥിച്ചത്. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ എന്താണ് സംഭവിക്കുന്നതെന്നുപോലും തന്റെ മകന് അറിയില്ലെന്നും പാക്കിസ്ഥാനില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്നും കെന്‍ മന്ത്രിയെ അറിയിച്ചു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടാല്‍ മെഡിക്കല്‍ വിസ ലഭ്യമാക്കാമെന്ന സുഷമയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ എംബസിയെ സമീപിച്ച കെന്നിനും കുടുംബത്തിനും നാല് മാസത്തേക്കുള്ള വിസയാണ് വിദേശകാര്യമന്ത്രാലയം അനുവദിച്ചത്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും മനുഷ്യത്വം നിലനിര്‍ത്തുന്ന കാഴ്ച ഹൃദ്യമാണെന്നും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും പറഞ്ഞ് ട്വിറ്ററില്‍ മറുപടി നല്‍കിയ കെന്‍ എല്ലാ പരിശ്രമങ്ങള്‍ക്കും നന്ദിയും രേഖപ്പെടുത്തി. സുഷമയുടെ ഈ നിലപാടിന് അഭിനന്ദനമറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.

 

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.