ജലദോഷവും ചുമയും അകറ്റാന്‍….

ജലദോഷവും ചുമയും അകറ്റാന്‍….

coldജലദോഷവും ചുമയും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങള്‍? ഇതാ ഇവയില്‍ നിന്ന് മുക്തി നേടാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഒറ്റമൂലികള്‍…

ഉണക്കിയ ഇഞ്ചിപ്പൊടി ഒരു ടീസ്പൂണ്‍, ഒരു ടീസ്പൂണ്‍ കുരുമുളക്, കുറച്ച് തുളസിയില എന്നിവ ചേര്‍ത്ത് ദിവസവും കഴിക്കുക.

ഇഞ്ചി നീര് ചെറുനാരങ്ങാനീരോ തേനോ ചേര്‍ത്ത് കുടിയ്ക്കുന്നത് ചുമ ഇല്ലാതാക്കും.

ചൂടുവെള്ളത്തില്‍ ഉപ്പിട്ടു കുറച്ചു സമയം വായില്‍ കൊണ്ടു തുപ്പിക്കളയുന്നത് ജലദോഷത്തിനും തൊണ്ട വേദനക്കും പ്രതിവിധിയാണ്.

ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് ജലദോഷം ശമിപ്പിക്കും.

ഏഴു തുളസിയില രാവിലെ വെറും വയറ്റില്‍ ചവച്ചു തിന്നുന്നത് ചുമയും ജലദോഷവും അകറ്റും.

ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നല്‍കും.

പുതിനയും തുളസിയും ചേര്‍ത്തുള്ള ചായ കുടിക്കുന്നതും തൊണ്ട വേദനയും മൂക്കൊലിപ്പും കുറയുന്നതിന് സഹായിക്കും.

പനിക്കൂര്‍ക്കയിലയും തുളസിയിലയും വാട്ടിപ്പിഴഞ്ഞ നീര് ഓരോ സ്പൂണ്‍ വീതമെടുത്ത് അര സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന ചുമ, പനി എന്നിവയ്ക്ക് ഗുണപ്രദമാണ്.

ചൂടുപാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി രണ്ടുനേരം ആഹാരത്തിനു മുമ്പു സേവിക്കുന്നത് ജലദോഷത്തെ അകറ്റും.

കുരുമുളക് ചുക്ക്, തിപ്പലിയില ഇവ സമം എടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തില്‍ കഷായം വച്ച് പകുതിയാക്കി വറ്റിച്ച് ദിവസം രണ്ടു നേരം വീതം കഴിക്കുന്നത് ചുമയും കഫക്കെട്ടും അകറ്റും.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.